Skip to main content

Posts

Showing posts from August, 2020

അഞ്ച് ഷെല്ലിങ്ങിൻ്റെ കഥ

 ഡെച്ചുകാരായ കച്ചവടക്കാർ ഒരു റാത്തൽ കരുമുളകിന് യാതൊരു ന്യായീകരണവുമില്ലാതെ അഞ്ചു ഷെല്ലിങ് വില കൂട്ടിയത് ലണ്ടൻ നഗരത്തിലെ കച്ചവടക്കാരെ ചൊടിപ്പിച്ചു. 24 കച്ചവടക്കാർ 1599 സെപ്റ്റംബർ മാസം 24 ന് ഉച്ചയ്ക്കുശേഷം ലണ്ടൻ ഹാൾ തെരുവിലെ ജീർണ്ണിച്ചു തുടങ്ങിയ കെട്ടിടത്തിൽ യോഗം ചേർന്ന് 125 ഷെയർ  ഉടമകളിൽ നിന്ന് പിരിച്ച 72000 പവൻ മൂലധനുമായി ഒരു വാണിജ്യ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചു. കമ്പനിക്ക് പ്രവർത്തനാനുമതി 1599 ഡിസംബർ 31 ന് ലഭിച്ചു. 15 വർഷക്കാലത്തേക്ക് കേപ്പ് ഓഫ് ഗുഡ് ഹോപ്പിനപ്പുറമുള്ള എല്ലാ രാജ്യങ്ങളുമായി കച്ചവടം നടത്താനുള്ള കുത്തകാവകാശമാണ് ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനിക്ക് ഒന്നാം എലിസബത്ത് രാജ്ഞി കമ്പനിക്ക് നൽകിയത്. 1600 ഓഗസ്റ്റ് 24 ന് കപ്പിത്താനായ വില്യം ഹോക്കിൻസ് 500 ടൺ ഭാരമുള്ള ഹെക്റ്റർ എന്ന പടക്കപ്പലിൽ സൂരറ്റ് തുറമുഖത്തെത്തി. ആഗ്രയിലെത്തി മുഗൾ ചക്രവർത്തിയായ ജഹാംഗീറിനെ സന്ദർശിച്ചു.7 കോടി ജനങ്ങളെ ഭരിക്കുന്ന ജഹാംഗീർ ചക്രവർത്തി ലോകത്തിലെ ഏറ്റവും സമ്പന്നനും ശക്തനുമായ ചക്രവർത്തിയായിരുന്നു. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോൾ വെറുമൊരു കുഗ്രാമത്തിലെ നാടുവാഴി മാത്രമായിരുന്നു എലിസബത്ത് രാജ്ഞി . ...